Latest Posts

കൊല്ലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഏഴോളം പേർക്ക് പരുക്ക്

കൊല്ലം : കൊട്ടാരക്കര എം.സി റോഡിൽ ഇഞ്ചക്കാട് ഭാഗത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പ്രായമുള്ള സ്ത്രീയും കുഞ്ഞും ഉൾപ്പെടെ ഏഴോളം പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സമീപത്തെ പോസ്റ്റിലിടിച്ച് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ശബരിമല തീർത്ഥാടന യാത്ര കഴിഞ്ഞ് എത്തിയ ഇന്നോവ കാറാണ് ഇഞ്ചക്കാട് തോട്ടിലേക്ക് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ അപകടത്തിപ്പെട്ടവരെ രക്ഷപ്പെടുത്തി. തോട്ടിൽ അകപ്പെട്ട കാർ പുറത്തെടുക്കാൻ ഫയർഫോഴ്സ് നേതൃത്വത്തിൽ ശ്രമം നടത്തി.

0 Comments

Headline