സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് വി.സിമാരെല്ലാം മറുപടി നല്‍കി. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കാരണം കാണിക്കല്‍ നോട്ടീസിന്റെ തുടര്‍ച്ചയായി വി.സിമാരെ പുറത്താക്കാനുള്ള നടപടിയിലാണ് കോടതി ഇടപെട്ട് ഗവര്‍ണര്‍ക്ക് കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ വി.സിമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്തിമ തീര്‍പ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം.
0 Comments