banner

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്. കാറിൽ കറുത്ത ടിന്റഡ് ഗ്ലാസ് വെച്ചതിനാണ് നടന് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസം പനയൂരിൽ നടന്ന ഫാൻസ് മീറ്റിന് ശേഷം വിജയ് തന്റെ കാറിൽ കയറുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ചെന്നൈ പൊലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. 500 രൂപയാണ് പിഴ തുക.

നിലവിൽ ‘വാരിസ്’ എന്ന ചിത്രമാണ് വിജയ്‍യുടെതായി അണിയറയിൽ ഒരുങ്ങുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. രശ്‌മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം.

Post a Comment

0 Comments