വാഗമൺ: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി. സംഭവത്തിൽ വാഗമൺ കോലാഹലമേട് ശംങ്ുശേരിൽ 31 കാരനായ ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12- നാണ് ശരത്തിന്റ വീട്ടിൽ ഭാര്യയായ 20കാരി രമ്യയെന്ന ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ ജീവനൊടുക്കിയത് എന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ശേഷം നടത്തിയ അന്വേണഷത്തിലാണ് ഭർത്താവ് ശരത്ത് കുമാറിനെ വാഗമൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപായിരുന്നു ശരത്തും ശരണ്യയും വിവാഹിതരായത്. ശരത്തിന്റെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്.
ഇയാളുടെ ആദ്യ ഭാര്യയും സമാന രീതിയിൽ ജീവനൊടുക്കിയിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ് ആദ്യ ഭാര്യയും മരിച്ചതെന്നാണ് വിവരം. മരിച്ച രമ്യ വാഗമൺ പാറക്കെട്ട് സ്വദേശിനിയാണ്. സംഭവത്തിൽ ശരത്തിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments