കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാഗർകോവിൽ-കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാർക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ ആളാണ് പെൺകുട്ടികൾക്ക് നേരേ ലൈംഗികചേഷ്ടകൾ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങൾ പെൺകുട്ടികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
'ശൗചാലയത്തിന് സമീപം നിൽക്കുകയായിരുന്ന ഇയാൾ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദർശനം നടത്തിയത്. ഇതോടെ അവൾ മൊബൈലിൽ വീഡിയോ പകർത്തി. തുടർന്ന് ഫോൺ എനിക്ക് കൈമാറിയതോടെയാണ് ഞാൻ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങൾ വീഡിയോ പകർത്തിയെന്ന് മനസിലാക്കിയ അയാൾ കഴക്കൂട്ടം സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ബോഗിയിൽ കയറി. പിന്നീട് വർക്കല സ്റ്റേഷനിൽ ഇറങ്ങി ഇയാൾ പുറത്തേക്ക് പോകുന്നതാണ് കണ്ടത്'- പെൺകുട്ടി പറഞ്ഞു.
0 Comments