കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും സിറ്റിംഗ് നടത്തും. ചടയമംഗലം ബ്ലോക്ക് ഓഫീസ് (ഡിസംബര്‍ 13), കുണ്ടറ പഞ്ചായത്ത് ഓഫീസ് (ഡിസംബര്‍ 16), കൊല്ലം കര്‍ഷക തൊഴിലാളി ജില്ലാ ഓഫീസ് (ഡിസംബര്‍ 20), ചവറ ബ്ലോക്ക് ഓഫീസ് (ഡിസംബര്‍ 21), മയ്യനാട് പഞ്ചായത്ത് ഓഫീസ് (ഡിസംബര്‍ 23), ചാത്തന്നൂര്‍ പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാള്‍ (ഡിസംബര്‍ 28), ഓച്ചിറ ബ്ലോക്ക് ഓഫീസ് (ജനുവരി നാല്), ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് (ജനുവരി ആറ്), കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസ് (ജനുവരി 10), പത്തനാപുരം പഞ്ചായത്ത് ഓഫീസ് (ജനുവരി 12), പുനലൂര്‍ മുനിസിപ്പാലിറ്റി ഓഫീസ് (ജനുവരി 17) എന്നിവിടങ്ങളിലാണ് സിറ്റിംഗ്. അംശദായം അടയ്ക്കുന്നവര്‍ ആധാറിന്റെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0474 2766843, 0474 2950183.
0 Comments