banner

കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ അഗ്രിടെക് പദ്ധതി; നിയമന ഉത്തരവ് മന്ത്രി പി. പ്രസാദ് കൈമാറും

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ ‘അഗ്രിടെക്' പദ്ധതിയിലൂടെ നിയമനം ലഭിച്ച ആദ്യഘട്ടത്തിലെ 100 പേര്‍ക്കുള്ള നിയമന ഉത്തരവ് നവംബര്‍ 29ന് രാവിലെ 10ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ കൈമാറും. 

അഗ്രികള്‍ച്ചര്‍ വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ബി.എസ്.സി പാസായവര്‍ക്ക് ജില്ലയിലെ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റ് അപ്രന്റീസ്ഷിപ്പ് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്രിടെക്. ചടങ്ങില്‍ മഴമറ, പൊലിയോപൊലി, കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ.നജീബത്ത് മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (യൂത്ത് പ്രോഗ്രാം) എം.എസ് അനീസ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഡോ. പി.കെ ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments