banner

പ്രാക്കുളത്തെ ഐഷാബീവി ഉമ്മ ഇനി നവജീവൻ അഭയ കേന്ദ്രത്തിൻ്റെ തണലിൽ; പഞ്ചായത്ത് പ്രസിഡൻ്റ് രേഖകൾ കൈമാറി

അഞ്ചാലുംമൂട് : പ്രാക്കുളത്തെ ഐഷാബീവി ഉമ്മ ഇനി നവജീവൻ അഭയ കേന്ദ്രത്തിൻ്റെ തണലിൽ. ഉറ്റവരും ഉടയവരും സംരക്ഷിക്കാനില്ലാതെ മറ്റ് ബന്ധുക്കളോടൊപ്പം താമസിച്ചു വന്ന പ്രാക്കുളം കണ്ടെയിലഴികത്ത് വീട്ടിൽ ഐഷാബീവിയെ നെടുംമ്പന നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. പ്രാക്കുളത്തെ സാംസ്കാരിക കേന്ദ്രമായ ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബിൽ വച്ചായിരുന്നു ഐഷാബീവിയെ നവജീവൻ്റെ ഭാരവാഹികൾ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നവജീവൻ റസിഡൻ്റ് മാനേജർ മജീദ്, വെൽഫെയർ ഓഫീസർ ഷാജിം എന്നിവർക്ക് ഐഷാബീവിയുടെ രേഖകൾ കൈമാറി. തൃക്കരുവ മുസ്ലീം ജമാഅത്ത് കമ്മറ്റി സെക്രട്ടറി നൗഫൽ ഷാ അബ്ദുൽ അസീസ്, മാധ്യമം കൊല്ലം ഏരിയാ കോർഡിനേറ്റർ കരുവ ഇല്യാസ്, ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് പ്രവർത്തകരായ ദീപു, വിശാഖ്, സാമൂഹ്യ പ്രവർത്തകരായ എം.എസ് സുബൈർ, സഹദൂന തുടങ്ങിയവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Post a Comment

0 Comments