ജീവിതം തന്നെ സമരവഴിയായി സ്വീകരിച്ച ഈ മനുഷ്യൻ്റെ പൂർവ്വകാല ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ നല്ല സാമ്പത്തിക സ്ഥിതിയിലായിരുന്ന ജീവിതം പാടേ ഉപേക്ഷിച്ചു പോന്നതിൻ്റെ കഥയും അമ്പരിപ്പിക്കുന്നതാണ്. കൊല്ലക്കാരുടെ പ്രിയപ്പെട്ട അലോഷ്യസേട്ടന് ഇനി ഓർമ്മകളിൽ അമരത്വം.
കൊല്ലത്തിൻ്റെ അലോഷ്യസേട്ടന് ഇനി ഓർമ്മകളിൽ അമരത്വം; തെരുവ് വീഥികൾ നിശബ്ദം
കൊല്ലം ബീച്ചിലും പരിസരത്തുമായി വയലിൽ വായിച്ചു ജനഹൃദയങ്ങളിൽ ഇടം നേടിയ വയലിനിസ്റ്റ് അലോഷ്യസ് അന്തരിച്ചു. കൊല്ലത്തിൻ്റെ തെരുവിലലയുന്ന കോട്ടു കുപ്പായക്കാരനെ ഹൃദയത്തിലേറ്റി കൊല്ലക്കാർ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ തനിക്ക് ഒരു ഗാനം ആ വയലിനിൽ വായിച്ചുക്കേൾക്കാൻ ആഗ്രഹമുണ്ടെന്ന് പറയാത്ത കൊല്ലക്കാരുമില്ലെന്നത് ചരിത്രം സാക്ഷിയാണ്.
0 Comments