banner

കൊല്ലത്ത് യുവാവിനെ മരപ്പലക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കൊല്ലം : യുവാവിനെ മരപ്പലക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിലായി. പവിത്രേശ്വരം മുരുകാലയത്തില്‍ അരുണ്‍ എന്ന് വിളിക്കുന്ന ശ്രീരാജ് (20), പവിത്രേശ്വരം സരത്ത് ഭവനില്‍ സജിത്ത് (22) , പവിത്രേശ്വരം ഇടവട്ടം പുന്നവിള വീട്ടില്‍ നന്ദു എന്ന് വിളിക്കുന്ന മിഥുന്‍(21) എന്നിവരെയാണ് പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

മൂവരും ചേർന്ന് പവിത്രേശ്വരം സ്വദേശി ജോമോനെ മരപ്പലക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ജോമോനുമായുള്ള വ്യക്തിവിരോധമാണ് ആക്രമത്തിലേക്ക് കടക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ജോമോന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Post a Comment

0 Comments