banner

അഞ്ചൽ ഉത്ര വധക്കേസ്: പ്രതികള്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി

Kollam :
അഞ്ചല്‍ ഏറം ഉത്ര വധക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി. പുനലൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രനാണ് കുറ്റപത്രത്തിൽ ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി നല്‍കി ( Anchal Uthra murder case ).

സ്ത്രീധന പീഡനക്കേസ് മൂന്നും നാലും വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഈ മാസം 30ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന്‍ നേരത്തേ കോടതിയില്‍ അനുമതി തേടിയിരുന്നു.

ഇതിന്മേല്‍ കഴിഞ്ഞ ഒന്നിന് വാദം നടന്നു. പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍ അനീസ് തങ്ങള്‍ കുഞ്ഞിന്റെ വാദം കോടതി നിരാകരിച്ചു

إرسال تعليق

0 تعليقات