banner

താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസില്‍ അക്കാഡമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ (ഫുള്‍ ടൈം റഗുലര്‍ ) പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയാന്‍ പാടില്ല. നെറ്റ് യോഗ്യയുള്ളവര്‍ക്കും യൂ.ജി/പി.ജി ക്ലാസുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പ് ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട് തിരുവനന്തപുരം -14 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0471 2339178, 2329468.

Post a Comment

0 Comments