banner

'അരങ്ങും ട്രാക്കും സജീവം'; കൊല്ലത്ത് കേരളോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു


സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.

കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകളിലെ പ്രതിഭകള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവ മത്സരങ്ങളില്‍ പങ്കാളികളായി. ടൗണ്‍ഹാളില്‍ കലാ-സാഹിത്യ മത്സരങ്ങളും വെസ്റ്റ് കൊല്ലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായിക മത്സരങ്ങളുമാണ് നടന്നത്. കേരളോത്സവം നാളെ സമാപിക്കും.

കേരളോത്സവത്തോടനുബന്ധിച്ച് വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കായിക മത്സരത്തില്‍ നിന്ന്

ഉദ്ഘാടന ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്.ഗീതകുമാരി, എസ്. ജയന്‍, യു.പവിത്ര, ജി. ഉദയകുമാര്‍, എ.കെ സവാദ്, ഹണി, എസ്.സവിത ദേവി, കൗണ്‍സിലര്‍ റ്റി. ജി ഗിരീഷ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഷബീര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments