കൊല്ലം : ജില്ലാതല കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമലാല്‍ അധ്യക്ഷയായി.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികളെ തിരഞ്ഞെടുത്തു.
ഡിസംബര്‍ 10,11,12 തീയതികളിലാണ് ജില്ലാതല കേരളോത്സവം. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡിസംബറില്‍ സംസ്ഥാന കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ക്കും ജില്ല വേദിയാകും.
വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, ജെ.നജീബത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments