അഞ്ചാലുംമൂട് : ഖത്തറിലെ ലോകകപ്പ് ഫുഡ്ബോളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഷ്ടമുടിയിലെ യുവാക്കളുടെ ഫുഡ്ബോൾ ആവേശം അനുദിനം ഉയരുകയാണ്. കഴിഞ്ഞ ഞായറാഴ്ച മെസ്സിയുടെ 20 അടി ഉയരമുള്ള കട്ടൗട്ടാണ് ഉയർന്നതെങ്കിൽ 25 ൻ്റെ നെയ്മറിനെ ഇറക്കിയാണ് ബ്രസീൽ ഫാൻസ് അഷ്ടമുടി ആവേശത്തിന് ആർപ്പ് കൂട്ടിയത്.
പാട്ടിൻ്റെ താളത്തിലും അലങ്കാര ബൾബുകളുടെ പ്രകാശത്തിലുമായിരുന്നു മണലിക്കടയിൽ നിന്നും ജാഥയായി നെയ്മറുമായി ബ്രസീൽ ആരാധകർ കടന്നു വന്നത്. വടക്കേക്കരയിലും അവിടെ നിന്ന് ശ്രീവീരഭദ്രസ്വാമി ക്ഷേത്ര മൈതാനിയിലൂടെയും കടന്നു പോയ ജാഥ അഷ്ടമുടി സ്കൂളിന് സമീപത്ത് അവസാനിച്ചു. പിന്നെ സജ്ജീകരിച്ചയിടത്തിൽ നെയ്മറിൻ്റെ കട്ടൗട്ട് ആരാധകർ സ്ഥാപിക്കുകയായിരുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വൻ ജനാവലിയാണ് യാത്രയെ അനുഗമിച്ചത്. അഷ്ടമുടിയുടെ ഫുഡ്ബോൾ സ്നേഹം എക്കാലവും വ്യത്യസ്തമാണെന്ന് എടുത്തു പറയേണ്ടതില്ലലോ.
അതേസമയം ഈ മാസം 20ന് ആണ് ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ നാലു വർഷത്തിലൊരിക്കൽ വരുന്ന ഫുട്ബോൾ വസന്തത്തിന് തുടക്കമാകും. ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഇത്തവണത്തെ വേൾഡ് കപ്പിനെ നോക്കിക്കാണുന്നത്.
0 Comments