banner

ഗവർണർ നിലപാട് തിരുത്തണം; മീഡിയ വണ്ണിനും, കൈരളിക്കും ഐക്യദാർഢ്യം; ഓൺലൈൻ മാധ്യമങ്ങൾ ഐക്യപ്പെടണം: അഷ്ടമുടി ലൈവ് ചീഫ് എഡിറ്റർ

മാധ്യമ വിലക്ക് തികച്ചും അസാധാരണമായ നടപടിയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തുന്നു എന്നാൽ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ എതിർക്കലാണെന്ന് അഷ്ടമുടി ലൈവ് ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീൻ. മീഡിയ വണ്ണിനും, കൈരളിക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഗവർണർ നിലപാട് തിരുത്തി മുന്നോട്ട് വരണം. അത് വരെയും മാധ്യമങ്ങൾ മൗനമായി പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ( Ashtamudy Live News chief Editor Shajeer Jamaludheen Says that the governor should change his position and come forward )

ഇതു പോലെയുള്ള അവസരങ്ങളിൽ ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന ഐക്യദാർഢ്യം മാധ്യമ ലോകത്തിൻ്റെ ഐക്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും അടിയന്തരാവസ്ഥാ കാലത്ത് പോലും ഇത്തരം വിലക്കുകൾ ഉണ്ടായിട്ടില്ലെന്ന കാര്യം ഗൗരവത്തോടെ നാം മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേ സമയം, എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത പ്രസ്സ് മീറ്റിന് ഇടയിലാണ് മാധ്യമങ്ങളോട് കയർത്ത ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  പ്രതികരണം എടുക്കാനെത്തിയ മീഡിയ വൺ, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കിയത്. ഇതിനെതിരെ പല കോണുകളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Post a Comment

0 Comments