അഷ്ടമുടി കായൽ വെള്ളത്തിൽ സംഭവിച്ച വ്യത്യസാമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്നാണ് കർഷകർ അനുമാനിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംഭവിച്ച അപ്രതീക്ഷിത പ്രതിഭാസം നികത്താനാകാത്ത നഷ്ടമാണ് കർഷകർക്ക് നൽകിയത്. സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൂട് മത്സ്യക്കൃഷിയാണിത്. വകുപ്പ് ഉദ്യോഗസ്ഥരും മേഖലാ പ്രവർത്തകരും സ്ഥലം സന്ദർശിച്ചതായും അർഹമായ നഷ്ട പരിഹാരത്തിന് വേണ്ട നടപടികൾ ആലോചിക്കാമെന്ന് അറിയിച്ചതായും കർഷകർ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
അഞ്ചാലുംമൂട്, ഓലിക്കരയിൽ കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊന്തി; ലക്ഷങ്ങളുടെ നഷ്ടം
അഞ്ചാലുംമൂട് : ഓലിക്കരയിലെ മത്സ്യക്കൃഷി പൂർണ്ണമായി നശിച്ചു. കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെയാണ് മത്സ്യക്കൃഷി അവതാളത്തിലായത്. വന്മള സ്വദേശി ദിലീപിൻ്റെ അഞ്ച് യൂണിറ്റുകളിലെയും രഞ്ജിനി, രാജശ്രീ, രാജേഷ്, ലതിക, സജീവ് എന്നിവരുടെ ഒരു യൂണിറ്റുകളിലെയും മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്ത് പൊന്തിയത്. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നത്.
0 Comments