തമിഴ്നാട് : തമിഴ്നാട് മധുര പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ.

ഉടമ അനുഷിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തീ പടർന്നതിന് ശേഷം സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഇതോടെയാണ് തീപിടിത്തം ഉണ്ടായ വിവരം പ്രദേശവാസികൾ അറിയുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തല്ല. സംഭവത്തിൽ വെടിമരുന്ന് സൂക്ഷിച്ച മൂന്ന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments