Latest Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കിളിമാനൂർ ചൂട്ടയിൽ കുന്നുവിളവീട്ടിൽ സുഭാഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിന്ദു, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

Headline