റാന്നി : അയ്യപ്പ മഹാസത്രത്തിലേക്കുള്ള അന്നദാനത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്ന് വിഭവങ്ങളെത്തി തുടങ്ങി. കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ നിന്നുള്ള അയ്യപ്പഭക്തരായ പ്രകാശൻ, രാഹുൽ , അജീഷ്, ജ്യോതിഷ്, അമർനാഥ്, ഉണ്ണി എന്നിവർ ചേർന്ന് സമാഹരിച്ച അന്നദാന വസ്തുക്കൾ റാന്നിയിലെത്തി. പാലക്കാട് ഗായത്രി മില്ല് ഉടമ 1000 കിലോ അരി സമർപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന് യജ്ഞ വേദിയിലേക്ക് ചെറുതും വലുതുമായ സമർപ്പണം നടക്കുന്നുണ്ട്. ഇടപ്പാവൂർ ശ്രീ ഭദ്ര നാരയണീയ സമിതിയാണ് ഇന്നലെ നാരായണീയ പാരായണം നടത്തിയത്.
വിവിധ പ്രദേശങ്ങളിൽ നിന്ന് യജ്ഞ വേദിയിലേക്ക് ചെറുതും വലുതുമായ സമർപ്പണം നടക്കുന്നുണ്ട്. ഇടപ്പാവൂർ ശ്രീ ഭദ്ര നാരയണീയ സമിതിയാണ് ഇന്നലെ നാരായണീയ പാരായണം നടത്തിയത്. വാഴൂർ, തീർത്ഥപാദാനന്ദാശ്രമം മാതാ സൻമയിതീർത്ഥ നാരയണിയ പാരായണത്തിന് നേതൃത്വം നൽകി. ഇന്ന് കിടങ്ങന്നൂർ വിജയാനന്ദാശ്രമം നാരായണീയ സമിതി യജ്ഞം നടത്തും. നാരായണീയ പാരായണത്തോടൊപ്പം അന്നദാനയജ്ഞവും നടന്നു.
നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡന്‍റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ, കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments