Latest Posts

ഭൂമിയിടപാട് കേസ്: കര്‍ദിനാൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ വിചാരണ കോടതിയില്‍ കര്‍ദിനാള്‍ നേരിട്ട് ഹാജരാകണം.

ഏഴ് കേസുകളില്‍ വിചാരണ നേരിടാനാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നത്. പ്രായാധിക്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടും സഭാപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതുകൊണ്ടും നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി തള്ളിയതോടെ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും തുടര്‍നടപടികള്‍ക്കായി കര്‍ദിനാളും മറ്റുള്ളവരും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.

0 Comments

Headline