banner

കൂട്ടബലാത്സംഗ കേസിൽ പ്രതിയ്ക്കായി വക്കാലത്തില്ലാതെ ഹാജരായ ആളൂരിന് ബാർ കൗൺസിലിന്റെ നോട്ടിസ്

കൊച്ചി :  കൊച്ചി കൂട്ട ബലാൽസംഗ കേസിലെ പ്രതിയായ ഡിംപിൾ ലാംബയ്‌ക്കു വേണ്ടി  വക്കാലത്തില്ലാതെ ഹാജരായതിനും കോടതി  മുറിയിൽ വാക്കു തർക്കമുണ്ടാക്കിയ സംഭവത്തിലും കേരള ബാർ കൗൺസിൽ സ്വമേധയാ പരാതി റജിസ്റ്റർ ചെയ്തു. 

അഡ്വ. ബിജു ആന്റണി ആളൂർ ഉൾപ്പെടെയുളള 6 അഭിഭാഷകർക്കു  കാരണം കാണിക്കൽ നോട്ടിസ് നൽകി കേരള ബാർ കൗൺസിൽ . ഇതിന് മേൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണു നോട്ടിസ്.

ഔദ്യോഗികമായി പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായി വാക്കുതർക്കം ഉണ്ടാക്കിയതു തൊഴിൽപരമായ പെരുമാറ്റ ദൂഷ്യമാണെന്ന് ആരോപിച്ചാണ് ബാർ കൗൺസിൽ  നോട്ടിസ് നൽകിയിരിക്കുന്നത്. 

ആളൂരിനും ഒപ്പമുണ്ടായിരുന്ന കെ. പി. പ്രശാന്ത്, എസ്.അനുരാജ്, കൃഷ്ണേന്ദു സുരേഷ്, വിഷ്ണു ദിലീപ്, മുഹമ്മദ് അമീർ എന്നീ അഭിഭാഷകർക്കുമാണു നോട്ടിസ് നൽകിയത്.  കൊച്ചിലെ മോഡലിനെ പീഡിപ്പിച്ചു വെന്ന കേസിൽ കഴിഞ്ഞ 22നാണ്  കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

Post a Comment

0 Comments