ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കൾ ഇത്തരത്തിൽ യാത്ര നടത്തിയത്. അർദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും യാത്ര. ഇതിന്റെ വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട പോലീസിന്റെ പക്കലും ഈ ദൃശ്യങ്ങളെത്തി. പോലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്.
'കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതകത്തിന് വേണ്ടി ചെയ്തതാണ്' എന്നാണ് പോലീസിനോട് ഇവർ പറഞ്ഞത്.
ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരമൊരു പ്രകടനമെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പോലീസ് ഇരുവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
0 Comments