കൊല്ലം : ആലപ്പുഴ- കൊല്ലം ജില്ലകളിലെ ബന്ധിപ്പിക്കുന്ന വലിയഴിക്കൽ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അഴിക്കൽ വയലിൽ തറയിൽ ഗോപിയുടെ മകൻ ഗോകുൽ (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സുഹൃത്ത് അഖിലിനെ (24) പരിക്കുകളോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ഗോകുലിൻ്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
0 Comments