banner

മഹേശ്വറിന് ബിജെപി തൃക്കരുവ പഞ്ചായത്ത്‌ സമിതിയുടെ ആദരവ്

അഞ്ചാലുംമൂട് : കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ എൽ.പി വിഭാഗം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ തൃക്കരുവ, വന്മള താവൂട്ടുകിഴക്കതിൽ വിട്ടിൽ മനോജിന്റെ മകൻ മഹേശ്വറിനെ ബിജെപി തൃക്കരുവ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. 

തൃക്കടവൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സംരാജ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ, തൃക്കരുവ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ അജയൻ മകരവിളക്ക്, ജനറൽ സെക്രട്ടറി സജീഷ്, എസ്. സി. മോർച്ച പ്രസിഡന്റ്‌ മാർത്താണ്ടൻ, പ്രതീപ്, റെജീഷ്, അനി, മനോജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരവ്.

إرسال تعليق

0 تعليقات