banner

'തൃക്കരുവ മിനി സ്റ്റേഡിയത്തിൽ മഴക്കാലത്ത് വള്ളംകളി നടത്താം'; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ


അഞ്ചാലുംമൂട് : കേരളോത്സവവുമായി ബന്ധപ്പെട്ട ഫുഡ്ബോൾ മത്സരം തൃക്കരുവ മിനി സ്റ്റേഡിയത്തിൽ നടത്താതെ പ്രാക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പഞ്ചായത്തിൻ്റെ നടപടിക്കെതിരെ എസ്.ഡി.പി.ഐ രംഗത്ത്. തൃക്കരുവ മിനി സ്റ്റേഡിയം നിർമ്മാണം അശാസ്ത്രീയമാണെന്നും മഴക്കാലം വരുമ്പോൾ സ്റ്റേഡിയം വള്ളംകളി നടത്താൻ പറ്റുന്ന നിലയിലേക്കാകുന്നുവെന്നും എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. കേരളോത്സവവുമായി ബന്ധപ്പെട്ട പഞ്ചായത്തിൻ്റെ വിവാദ നടപടി അഷ്ടമുടി ലൈവ്‌ ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെയാണ് എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച് കമ്മിറ്റി പ്രതികരണം.

ഒരു കോടി 40 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച തൃക്കരുവ മിനി സ്റ്റേഡിയം അശാസ്ത്രീയമായ നിർമ്മാണത്തിന്റെ ഫലമായി മഴക്കാലം വരുമ്പോൾ വള്ളംകളി നടത്താൻ പറ്റുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. തൃക്കരുവ പഞ്ചായത്ത് മേളയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് നാം ആവശ്യപ്പെട്ടത് വള്ളംകളി നടത്തി ഉദ്ഘാടനം നിർവഹിക്കാനാണ്. പഞ്ചായത്തിന് സ്വന്തമായി കോടികൾ ചെലവാക്കി നിർമ്മിച്ച മിനി സ്റ്റേഡിയം ഉള്ളപ്പോൾ പഞ്ചായത്ത് മേള പ്രാക്കുളം സ്കൂളിലേക്ക് മാറ്റുന്നത് പ്രതിഷേധാർഹമാണ് ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
എസ്.ഡി.പി.ഐ കരുവ ബ്രാഞ്ച് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Post a Comment

0 Comments