banner

മാവോയിസ്റ്റ് ആക്രമത്തിൽ വീരമൃത്യു വരിച്ച സൈനികൻ്റെ മൃതദേഹം കേരളത്തിൽ

മാവോയിസ്റ്റ് ആക്രമത്തിൽ വീരമൃത്യു വരിച്ച സൈനികൻ്റെ മൃതദേഹം വാളയാർ അതിർത്തിയിൽ. ഇവിടെ നിന്ന് മലമ്പുഴ എം.എൽ.എ എ. പ്രഭാകരൻ്റെ നേത്യത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാൻ
പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം മരിച്ചത്.

വൈകുന്നേരം അഞ്ചിനാണ് ആക്രമണം ഉണ്ടായത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്‍റെ (സിആര്‍പിഎഫ്) എലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്രാ) യൂണിറ്റിലെ 202-ാം ബറ്റാലിയന്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

Post a Comment

0 Comments