banner

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഏഴു ലക്ഷം രൂപ പിഴ

മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു.ഈ വാച്ചുകള്‍ക്ക് 6.83 ലക്ഷം രൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നത്.

വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയതെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. രാത്രി 12.30ഓടെ സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഷാരൂഖ് ഖാന്‍ മുംബൈയിലെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ ഇവിടെ T-3 ടെര്‍മിനലില്‍ റെഡ് ചാനല്‍ കടക്കുന്നതിനിടെയാണ് ഷാരൂഖ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ബാഗ് പരിശോധിച്ചപ്പോള്‍ ബാബുണ്‍ & സുര്‍ബ്‌കെ വാച്ച്‌, 6 പെട്ടി റോളക്സ് വാച്ച്‌, സ്പിരിറ്റ് ബ്രാന്‍ഡ് വാച്ച്‌, ആപ്പിള്‍ സീരീസ് വാച്ചുകള്‍ എന്നിവ കണ്ടെത്തി. ഇതോടൊപ്പം വാച്ചുകളുടെ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തി.

ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം ശനിയാഴ്ച രാവിലെ 5 മണിയോടെ ഷാരൂഖിനെയും മാനേജര്‍ പൂജ ദദ്‌ലാനിയെയും പോകാന്‍ അനുവദിച്ചെങ്കിലും ഷാരൂഖിന്റെ അംഗരക്ഷകന്‍ രവിയെയും മറ്റ് ടീമംഗങ്ങളെയും തടഞ്ഞുവച്ചു. രവി കസ്റ്റം ഡ്യൂട്ടിയായി 6 ലക്ഷത്തി 87,000 രൂപ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്

രാവിലെ എട്ട് മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രവിയെ വിട്ടയച്ചത്. പുസ്തക പ്രകാശനത്തിനാണ് ഷാരൂഖ് ഖാന്‍ വിദേശത്തേയ്‌ക്ക് പോയത് . നവംബര്‍ 11നാണ് ഷാരൂഖ് യുഎഇയിലെ എക്‌സ്‌പോ സെന്ററില്‍ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഷാരൂഖ് തന്റെ ടീമിനെയും സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുപോയിരുന്നു.

Post a Comment

0 Comments