banner

ക്ഷതമേൽക്കാതെ സ്വിറ്റ്‌സർലൻഡിനെതിരെ വിജയം പിടിച്ച് ബ്രസീൽ

ക്ഷതമേൽക്കാതെ സ്വിറ്റ്‌സർലൻഡിനെതിരെ വിജയം പിടിച്ച് ബ്രസീൽ. ഖത്തർ ലോകകപ്പിലെ സ്വിറ്റ്സർലാൻ്റ് - ബ്രസീൽ ടീമുകളുടെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലാൻ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിന് വിജയം. കളിയുടെ 64-ആം മിനിറ്റിൽ വിൻ്റീസ് ജൂനിയർ ഗോൾ നേടിയെങ്കിലും വാർ വിധിപ്രകാരം ഓഫ് സൈഡ് പ്രഖ്യാപിച്ച് ഗോൾ നിഷേധിച്ചു. പിന്നാലെ 87-ആം മിനിറ്റിൽ ബ്രസീൽ ഡിഫൻസീവ് മിഡ്ഫീൽഡർ കാസെമിറോ നേടിയ ഗോൾ ബ്രസീലിൻ്റെ സ്കോർ ബോർഡിൽ ആദ്യ തിരുത്തലിന് വിധിയൊരുക്കി. അതേ സമയം, സ്വിറ്റ്സർലാൻ്റിൻ്റെ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് എത്തിക്കാൻ ഗ്രാനിഷ് ഷാകയ്ക്കും പടയ്ക്കും സാധിച്ചില്ല.

Post a Comment

0 Comments