banner

വാർത്തയ്ക്ക് പിന്നാലെ വിളിയെത്തി; അഞ്ചാലുംമൂട്ടിൽ കാണാതായ 13 കാരനെ കണ്ടെത്തി

അഞ്ചാലുംമൂട് : പ്രാക്കുളം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായതായ അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ കുട്ടിയെ കണ്ടെത്തി. പ്രാക്കുളം പ്ലാമൂട്ടിൽ നകുലൻ മകൻ അദ്വൈത് (13 വയസ്) നെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്. തുടർന്ന് ഈ വിവരം അഷ്ടമുടി ലൈവ് വാർത്തയാക്കുകയും പിന്നാലെ കായംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തുകയും ആയിരുന്നു. സംഭവം സംബന്ധിച്ച് അഞ്ചാലുംമൂട് പോലീസ് അന്വേഷണം നടത്തുമെന്ന് സ്റ്റേഷനുമായി അടുത്ത വൃത്തങ്ങൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

അഷ്ടമുടി ലൈവ് പ്രസിദ്ധീകരിച്ച വാർത്ത താഴെ വായിക്കാം...

അഞ്ചാലുംമൂട് : പ്രാക്കുളം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായി. പ്രാക്കുളം പ്ലാമൂട്ടിൽ നകുലൻ മകൻ അദ്വൈത് (13 വയസ്) നെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്.

കാണാതാവുന്ന സമയം കുട്ടി സ്കൂൾ യൂണിഫോമിലാണ് ഉണ്ടായിരുന്നത്. കുട്ടിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ ബന്ധപ്പെടുക.

Post a Comment

0 Comments