banner

cbse and plustwo exam will start from feb സിബിഎസ്ഇ പത്ത്, 12 പരീക്ഷ; ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍

 സിബിഎസ്ഇ പത്ത്, 12 ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടത്താന്‍ സാധ്യത. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പുറത്തുവിടാനിരിക്കേ, സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ അയച്ച അറിയിപ്പാണ് വര്‍ഷാന്ത്യ പരീക്ഷ എന്നായിരിക്കും എന്നതിനെ സംബന്ധിച്ച സൂചനകളെ ബലപ്പെടുത്തിയത്.ബോര്‍ഡ് പരീക്ഷ വരാനിരിക്കേ, ഫെബ്രുവരി 15 മുതല്‍ മെയ് 15 വരെയുള്ള കാലയളവില്‍ സ്‌കൂളുകളില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സിബിഎസ്ഇയുടെ അറിയിപ്പില്‍ പറയുന്നത്. നിര്‍മ്മാണരംഗത്ത് അടക്കം തേര്‍ഡ് പാര്‍ട്ടിയുടെ ഒരു ഇടപെടലും ഇക്കാലയളവില്‍ ഉണ്ടാവുന്നില്ലെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തണം. പരീക്ഷ, മൂല്യംനിര്‍ണയം എന്നിവയ്ക്ക് ഒരുവിധത്തിലുള്ള തടസ്സങ്ങളും സൃഷ്ടിക്കരുത്. പരീക്ഷകള്‍ക്കായി സ്‌കൂളുകളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ നടക്കുമെന്ന സൂചനയാണ് ഈ അറിയിപ്പിലൂടെ വ്യക്തമാകുന്നത്. പരീക്ഷയ്ക്ക് പിന്നാലെ മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കും. പ്രസ്തുത കാലയളവില്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് അവധി അനുവദിക്കാവൂ എന്നും സിബിഎസ്ഇയുടെ അറിയിപ്പില്‍ പറയുന്നു.മെയ് 15നകം മൂല്യംനിര്‍ണയം പൂര്‍ത്തിയാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നതെന്നാണ് അറിയിപ്പിലൂടെ വ്യക്തമാകുന്നത്. മെയ് അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments