( CCTV cameras will be installed in all police stations soon pinarayi vijayan ).
വിരലിൽ എണ്ണാവുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തികൾ ചെയ്യുന്നവരോട് യാതൊരു ദയയും ഉണ്ടാകില്ല. അത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിന് ഇല്ല.
പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർ തുടർന്ന് സേനയിൽ ഉണ്ടാകില്ല. പൊലീസുകാർക്ക് നല്ല ക്ഷമയുണ്ടാകണം. ഏത് സാഹചര്യത്തിലും ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് ഇടപെടുമ്പോൾ ക്ഷമ ഉണ്ടാകണം. പൊലീസുകാരുടെ വാക്കും പ്രവർത്തിയും കരുതലോടെയാകണമെന്നും പൊലീസ് കൂടുതൽ ജനകീയമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 تعليقات