ഇന്നലെ വൈകീട്ട് ആറു മണിക്ക് ഗേൾസ് ഹോസ്റ്റലിൽ എത്തിയ രണ്ട് വിദ്യാർഥിനികളെ താമസിച്ച് എത്തിയതിനാൽ കയറ്റാനാകില്ലെന്ന് വാർഡൻ നിലപാടെടുത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ യൂണിയൻ ചെയർമാൻ ജിഷ്ണുവും, എസ് എഫ് ഐ അംഗമായ രഞ്ജിത്തും വാർഡനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേ തുടർന്നാണ് ഇരുവരെയും എട്ട് ദിവസത്തേക്ക് കോളജ് പ്രിൻസിപ്പൽ പ്രൊഫ.വി.കണ്ണൻ സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തതോടെ പ്രശ്‌നപരിഹാരത്തിന് എത്തിയ പോലീസും വിദ്യാർത്ഥികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.
എട്ടു ദിവസത്തെ സസ്‌പെൻഷൻ കാലാവധി അഞ്ചുദിവസമായി കുറച്ചതോടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.
0 تعليقات