banner

ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kollam : 
ചവറ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം. ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്തു. പുലിമുരുകൻ ഫെയിം സിനിമാ താരം അജാസ് കൊല്ലം കലോത്സവത്തിന് തിരിതെളിച്ചു. നവംബർ 15 മുതൽ 18 വരെയാണ് കലോത്സവം. 65 സ്കൂളുകളിൽ നിന്നുള്ള 2000 ൽ അധികം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലാവിരുന്ന് 7 വേദികളിലായാണ് നടക്കുക.

ഉദ്‌ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മിനി.എൽ സ്വാഗതം ആശംസിച്ചു. ജില്ലാപഞ്ചായത്ത് അംഗം സി.പി.സുധീഷ്കുമാർ, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷ സുനീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാമൂലയിൽ സേതുക്കുട്ടൻ, പന്മന ബാലക്രുഷ്ണൻ, ജയചിത്ര തുടങ്ങിയവരും ചടങ്ങിന്റെ പങ്കെടുത്തു. ഷാജീവിൻസന്റ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments