banner

തങ്ങളെ കേൾക്കണമെന്നാവശ്യപ്പെട്ട് കുരുന്നുകൾ; സമയം കണ്ടെത്താമെന്ന് അറിയിച്ച് മന്ത്രി


തിരുവനന്തപുരം : തങ്ങളെ കേൾക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നതാണ് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് കുട്ടികളുടെ പ്രസിഡന്റ് എസ് നന്മ പറഞ്ഞതോടെ മുഴുവൻ കുരുന്നുകളുടെയും വാക്കുകൾക്ക് കാതോർക്കാൻ സമയം കണ്ടെത്താമെന്ന് വനിതാശിശുവികസന മന്ത്രി വീണാജോർജിന്റെ  ഉറപ്പ്. 

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന ശിശുദിനാഘോഷ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ്  കുട്ടികളുടെ വാക്കുകൾക്ക് കാതോർക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ ഉന്നയിച്ചത്‌.
ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കും. 

കുട്ടികളുടെ പ്രയാസങ്ങൾ, പരാതികൾ, ആശയങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കൽ എന്ന രീതിയിലാണ് കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുക.

Post a Comment

0 Comments