Latest Posts

കൊല്ലത്ത് വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : ശാസ്താംകോട്ട ഭരണിക്കാവിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. ശൂരനാട് സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികളും ശൂരനാട് ഐടിഐയിലെ ഡിപ്ളോമ വിദ്യാർഥികളും തമ്മിലാണ് ചേരിതിരിഞ്ഞ് സംഘർഷം നടന്നത്. ബസിൽ വെച്ചുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഘർഷത്തിൽ പെൺകുട്ടികൾക്കുൾപ്പെടെ പരിക്കേറ്റതായാണ് സൂചന. വിദ്യാർത്ഥികൾ തമ്മിൽ അടിപിടികൾ പതിവാണെന്നും പ്രദേശത്ത് പോലീസ് പെട്രോളിംഗ് ഏർപ്പെടുത്താൻ തയ്യാറാവണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അതേ സമയം വീഡിയോ പുറത്തു വന്നതോടെ പോലീസിൻ്റെ ഭാഗത്ത് നിന്ന് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

0 Comments

Headline