banner

സര്‍ക്കാര്‍ ഫയലുകളിലെ ഇംഗ്ലീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കൽ: മുഖ്യമന്ത്രി cm pinarayi vijayan says about

തിരുവനന്തപുരം : സര്‍ക്കാര്‍ ഫയലുകളിലെ ഇംഗ്ലീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ksfe prakkulam

ആത്മാഭിമാനത്തോടെ മലയാളത്തില്‍ ഫയല്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണം. ഇത് ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെങ്കിലും ബോധവത്ക്കരണത്തിലൂടെ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി വരെയുള്ള കോടതികളുടെ ഭാഷയും മലയാളം ആക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ ഊര്‍ജിതമാക്കുകയാണ്. മലയാള ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ക്കായി മലയാള പഠന പദ്ധതി നടപ്പാക്കും. മലയാള സര്‍വകലാശാലയെയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും സര്‍വവിജ്ഞാനകോശത്തിന്റേയും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള ഭാഷയുടെ പരിപോഷണത്തിനായി മലയാളം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് മുഖ്യമന്തി വ്യക്തമാക്കി. നിലവില്‍ 50 രാജ്യങ്ങളിലായി മലയാളം മിഷന്റെ 71 ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ എണ്ണം വര്‍ധിപ്പിക്കും. ഭാഷ ചില്ലുകൂട്ടിലിട്ട ചരിത്ര സ്മാരകമല്ല. മറ്റു ഭാഷകളില്‍ നിന്നുള്ള പദം ഉള്‍ക്കൊള്ളാനും മറ്റു ഭാഷകളിലേക്ക് പദം സമ്മാനിക്കാനുമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനം ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന അന്യഭാഷാപദങ്ങളെ മലയാളമായി കണ്ട് പദസ്വീകാര്യനയം നടപ്പാക്കണം. ക്ലാസിക്കല്‍ ഭാഷയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മലയാളത്തിന് വാങ്ങിയെടുക്കുന്നതിനുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Post a Comment

0 Comments