banner

അഞ്ചാലുംമൂട്ടിൽ വീടിന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്


അഞ്ചാലുംമൂട് : കരുവ ക്ഷേത്രത്തിന് സമീപം രജനി നിവാസിൽ 59 കാരനായ ദിവാകരൻ്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടായത്. സംഭവ സമയം വീടിനുള്ളിൽ സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിൻ്റെ ചുറ്റുമതിൽ തകർത്ത കണ്ടാലറിയാവുന്ന സംഘത്തിനെതിരെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ദിവാകരനും കുടുംബവും പരാതി നൽകിയിട്ടുണ്ട്.

പത്ത് വർഷത്തിലധികമായി ദിവാകരൻ്റെ പറമ്പിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ട്. അടുത്തിടെ പഞ്ചായത്ത് മുൻകൈയ്യെടുത്ത് സമീപത്തെ ഓട വൃത്തിയാക്കി ഇതോടെ ഓട കടന്ന് പോകുന്ന വഴിക്ക് വീതി കൂട്ടുന്നതിനായി ദിവാകരൻ്റെ ചുറ്റുമതിൽ പൊളിച്ച് നൽകണമെന്നാണ് അക്രമം നടത്തിയ സംഘത്തിൻ്റെ ആവശ്യം. ഇങ്ങനെ നൽകുന്നതോടെ തങ്ങൾക്ക് കാർ ഈ വഴി കയറ്റാനാകുമെന്നാണ് അവർ പറയുന്നത്. ഈ ആവശ്യം നിരാകരിച്ചതോടെയാണ് സ്ത്രീകൾ മാത്രമുള്ള സമയത്ത് അതിക്രമം കാട്ടിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

അതിക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവ് ന്യൂസിന് ലഭിച്ചു.

അതേ സമയം, വർഷങ്ങൾക്ക് മുൻപേ ഉള്ള ധാരണ പ്രകാരം, അവിടെ ഓടയുടെ പുറത്തു കൂടി റോഡ് വരുമ്പോൾ ഓടയ്ക്ക് ഇരുവശത്തും ഉള്ളവർ ഓട്ടോ പോകുന്നതിനുള്ള വഴി നൽകണമെന്ന്.. ബാക്കി ഉള്ളവർ സഹകരിച്ചിട്ടും ഇവർ മതിൽ ഇറക്കി കൊട്ടുവാൻ വിസമ്മതിയ്ക്കുകയായിരുന്നുവെന്നും മറുഭാഗം അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

Post a Comment

0 Comments