banner

വിദ്യാർഥിക്ക് സഹവിദ്യാർഥികൾ ലഹരി നൽകിയതായി പരാതി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിക്ക് ലഹരി നൽകിയതായി പരാതി. അഞ്ചാം ക്ലാസുകാരൻറെ കൈയും കാലും പൂട്ടിവച്ച് സഹവിദ്യാർത്ഥികൾ ലഹരിമരുന്ന് നൽകി ക്രൂരമായി മർദ്ദിക്കുകയും കോമ്പസ് വെച്ച് ശരീരത്തിൽ വരഞ്ഞന്നുമാണ് അറിയാൻ കഴിയുന്നത്. 

സംഭവം അറിഞ്ഞ് സ്കൂളിൽ എത്തിയ മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറുകയും സംഭവത്തിൽ സാക്ഷി പറയാൻ എത്തിയ കുട്ടികളെ വിരട്ടി ഓടിച്ചതായും പരാതിയിൽ പറയുന്നു. നെല്ലിമൂട് ന്യം ഹയർ സെക്കൻണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പത്ത് വയസുകാരൻ നവനീത് കൃഷ്ണയെ ആണ് മയക്കുമരുന്ന് നൽകിയ ശേഷം ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചത്.


Post a Comment

0 Comments