banner

കാമുകനൊപ്പം ചേർന്ന് ഭാര്യ ഭർത്താവിന് ഹോർലിക്സിൽ വിഷം ചേർത്ത് നൽകിയെന്ന് പരാതി; പൊലീസിനെതിരെ കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം : കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകിയതായി പരാതി നൽകി നെടുവാൻവിള അയണിമൂട് സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സുധീര്‍. വീട്ടിലെ അലമാരയിൽനിന്ന് വിഷവസ്തു കണ്ടെടുത്തതായാണ് പരാതി. 

വിഷപദാർഥം ഭാര്യയുടെ പുരുഷ സുഹൃത്ത് തമിഴ്നാട്ടിൽനിന്ന് കൊറിയറായി അയച്ചതാണെന്നതിനു തെളിവുകൾ ഹാജരാക്കിയിട്ടും പോലീസ് അന്വേഷിക്കാൻ തയാറാകുന്നില്ലെന്നും സുധീർ ആരോപിക്കുന്നു.

2018 ജൂലൈയിൽ ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീർ പറയുന്നത്. പുരുഷ സുഹൃത്തിന്‍റെ നിർദേശ പ്രകാരമാണ് ഭാര്യ വിഷം നൽകിയതെന്നാണ് സുധീറിന്‍റെ പരാതി. 

ഭക്ഷണത്തിൽ നേരിയ അളവിൽ വിഷപദാർഥം കലർത്തി നൽകിയതോടെ പല ദിവസങ്ങളിലും അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ട് ചികിൽസ തേടേണ്ടി വന്നു. ഒന്നര വർഷം മുമ്പ് കുഴഞ്ഞു വീണതിനെ തുടർന്ന് പാറശാല ആശുപത്രിയിലെത്തിച്ചു. സ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കിടക്കേണ്ടി വന്നതായി സുധീർ പറയുന്നു.

Post a Comment

0 Comments