ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഉദ്യോഗാർഥികളെയും കർഷകരെയും ഉന്നമിട്ട് വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അധികാരത്തിൽ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തിൽ 1 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം എടുക്കും. കാർഷിക കമ്മീഷൻ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകൾക്കും പ്രത്യേകം പ്രത്യേകം താങ്ങുവില തീരുമാനിക്കും. മാത്രമല്ല, മറ്റ് കർഷകരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളും ഉണ്ട്. ചാണകം കിലോയ്ക്ക് 2 രൂപയ്ക്ക് സംഭരിക്കും. 5000 കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കും. മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയർത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ.
0 Comments