‘അധികാരത്തിൽ തുടരാൻ കോൺഗ്രസ് ആളുകൾക്കിടയിൽ വിള്ളലുണ്ടാക്കി. ഈ മാതൃക ഗുജറാത്തിനെ മാത്രമല്ല ഇന്ത്യയെയും തകർത്തു. ഇതാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് നാം കഠിനമായി പരിശ്രമിക്കേണ്ടത്. ഭാരതീയ ജനതാ പാർട്ടി ഒരിക്കലും ഇത്തരമൊരു പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും നയത്തെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് യുവാക്കൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നത്’ – പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസാണ് രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ് കോൺഗ്രസ് മാതൃക. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കേന്ദ്ര സർക്കാർ കഠിനാധ്വാനം നടത്തുകയാണെന്നും പ്രധാനമന്ത്രി. വടക്കൻ ഗുജറാത്തിലെ മെഹ്‌സാനയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 تعليقات