'പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങള്‍ എടുത്തു ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അതാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ട്,' കെപിസിസി അദ്ധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സിപിഐഎം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുത്. അന്ന് ആര്‍എസ്എസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സിപിഐഎം വാദിച്ചത് ആര്‍എസ്എസ് ശാഖകളോടുള്ള സ്‌നേഹം കൊണ്ടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,' സുധാകരന്‍ വിമര്‍ശിച്ചു.
ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവര്‍ത്തിച്ച ഒരാളാണ് താനെന്ന് കോണ്‍ഗ്രസ് എംപി അവകാശപ്പെട്ടു. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അജയ്യമായി തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ നല്‍കി രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കും. നിലവിലെ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സിപിഐമ്മിന്റെ തന്ത്രം വിജയിക്കാന്‍ പോകുന്നില്ല. പ്രധാന രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്ള സമരങ്ങള്‍ ശക്തമായി തുടരുമെന്ന് സിപിഐഎമ്മിനെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണെന്നും കെപിസിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെ സുധാകരന്റെ പരാമര്‍ശമാണ് ചര്‍ച്ചയായത്. താന്‍ സംഘടന കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു സംഭവമെന്ന് സുധാകരന്‍ തന്നെ പ്രസംഗിച്ചു. എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. അന്ന് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയെന്ന് സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
0 Comments