banner

വിഴിഞ്ഞം സംഘർഷം: ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സ്ഥലം സന്ദർശിക്കും

സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സന്ദര്‍ശനം നടത്തും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്. 

പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് പ്രത്യേക സുരക്ഷ. പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

إرسال تعليق

0 تعليقات