banner

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു

പാലക്കാട് : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെ ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.

പൂഴയോരത്ത് മീൻ പിടിക്കാൻ വന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല. ഓട്ടോ ഡ്രൈവറായിരുന്നു രാമകൃഷ്ണന്‍. ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ച മുങ്ങള്‍ വിദഗ്ദനായിരുന്നു രാമകൃഷ്ണന്‍.

إرسال تعليق

0 تعليقات