banner

അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ഉപയോഗിക്കരുത്

വ്യക്തിത്വ അവകാശങ്ങള്‍ (Personality right) സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂലവിധി. നടന്റെ ചിത്രമോ, ശബ്ദമോ,പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

'ഹരജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളില്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു എന്നതിലും തര്‍ക്കമില്ല. അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി സ്വന്തം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതില്‍ പരാതിക്കാരന് അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ പഥമദൃഷ്ട്യാ കേസ് നിലനില നില്‍ക്കുമെന്നാണ് അഭിപ്രായം' കോടതി പറഞ്ഞു.  

ഈ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ അമിതാഭ് ബച്ചനെ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു താരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.വ്യക്തിത്വ അവകാശങ്ങളെ പബ്ലിസിറ്റി അവകാശം എന്നും അറിയപ്പെടുന്നു. പേര്, ചിത്രങ്ങള്‍ എന്നിവയുടെ വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വ്യക്തിക്കുള്ള അവകാശങ്ങളാണിത്. 

Post a Comment

0 Comments