banner

പഴകിയ മീനുമായെത്തിയതെന്ന് സംശയം; കുരീപ്പുഴ ബൈപ്പാസിൽ മത്സ്യവുമായെത്തിയ ലോറി തടഞ്ഞ് പരിശോധിച്ചു

അഞ്ചാലുംമൂട് : പഴകിയ മീനുമായെത്തിയതെന്ന് സംശയം മത്സ്യവുമായെത്തിയ ലോറി ഭക്ഷ്യസുരക്ഷ വകുപ്പും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധിച്ചു. ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു പരിശോധന. ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന മത്സ്യവുമായെത്തിയിരുന്ന ലോറിയിൽ നിന്ന്  ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗവും കോർപ്പറേഷൻ  ആരോഗ്യ വിഭാഗവും ചേർന്ന് സംയുക്ത പരിശോധിച്ചത്. 
മംഗലാപുരത്ത് നിന്ന് കളിയ്ക്കാവിളയിലേക്ക് കൊണ്ട് വന്നതായിരുന്നു  മത്സ്യം.

കളിയ്ക്കാവിളയിലെത്തിച്ചപ്പോൾ കച്ചവടക്കാർ ലോറിയിലെ മുഴുവൻ മത്സ്യവുംവാങ്ങാൻ തയ്യാറായില്ല. തുടർന്ന് ബാക്കി മത്സ്യവുമായി തിരികെ പോകുന്നതിനിടയിൽ ബൈപ്പാസിൽ വണ്ടി നിർത്തിയപ്പോഴാണ് നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചത്. 134 ബോക്സ് മത്സ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്

ഭക്ഷ്യ സുരക്ഷ വിഭാഗം ഉടൻ തന്നെ മൊബൈൽ ഭക്ഷ്യപരിശോധന ലാബിൽ മത്സ്യം പരിശോധിക്കുകയും  പരിശോധനയിൽ മത്സ്യത്തിൽ അമോണിയം പോലുളള രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്നും കാലപ്പഴക്കം ഇല്ലെന്ന് കണ്ടെത്തിയതോടെ മത്സ്യവും ലോറിയും വിട്ടയച്ചു. ഭക്ഷ്യ സുരക്ഷ നോഡൽ ഓഫീസർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ സീമ, ഫുഡ് അനലിസ്റ്റ് ശ്രീലക്ഷ്മി ,കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments