banner

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ കയറി പിടിച്ച എംവി ഇൻസ്പെക്ടർ അറസ്റ്റിൽ

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഒളിവിലായിരുന്ന മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ സി ബിജു അറസ്റ്റിൽ. മലപ്പുറം ആർടിഒ ഓഫീസിലെ എംവിഐയാണ് മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ബിജു. വൈത്തിരിയിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്

നവംബർ 17ന് നാല് ചക്ര വാഹന ലൈസൻസിനുള്ള റോഡ് ടെസ്റ്റിനിടെ ബിജു അപമര്യാദയായി പെരുമാറിയെന്നും ശരീരത്തിൽ കയറി പിടിച്ചെന്നും ചൂണ്ടിക്കാട്ടി 24നാണ് യുവതി പരാതി നൽകിയത്. പരാതി ഉയർന്നതോടെ മോട്ടോർ വാഹന വകുപ്പ് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. 

പോലീസ് കേസെടുത്തതോടെ ബിജു ഒളിവിൽ പോകുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വൈത്തിരിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
 

إرسال تعليق

0 تعليقات