banner

ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി; വ്യാജ വൈദ്യന് 40 വർഷം കഠിന തടവ്

കോട്ടയം : ചികിത്സയുടെ മറവിൽ ബാലികയെ പീഡിപ്പിച്ച വ്യാജ വൈദ്യന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്പിൽ ജ്ഞാനദാസി (47)നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പലതവണയായി വൻതുക തട്ടിയിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെയും വ്യാജ വൈദ്യൻ ഇരയാക്കിയത്.

ശിക്ഷ വിധിച്ചതിലെ നാല് ലക്ഷം പിഴത്തുക ഇരയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, പിഴ അടച്ചില്ലെങ്കിൽ ആറുവർഷം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.മനോജ് ഹാജരായി. ചങ്ങനാശ്ശേരി സി.ഐ.ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.

Post a Comment

0 Comments