banner

കരുത്തും ഭംഗിയുമുള്ള മുടി വളരാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നല്ല അഴകും ആരോഗ്യവുമുള്ള മുടി ( Hair Growth ) ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പ്രത്യേകിച്ചും സ്ത്രീകളാണ് മുടി ഏറെ ആഗ്രഹിക്കുന്നത്. എന്നാലിപ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മുടി നല്ലതുപോലെ പരിപാലിക്കാനുള്ള സാഹചര്യങ്ങള്‍ ഏവര്‍ക്കും കുറവാണ്. കൂട്ടത്തില്‍ മോശം ജീവിതശൈലികള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതും ( Hair fall ) കൂടുതലാണ്.

വലിയൊരു പരിധി വരെ ഡയറ്റിലൂടെ തന്നെ ഈ പ്രശ്നങ്ങള്‍ ( Hair fall ) പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

• മുടിയുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഉലുവ അരച്ച് മുടിയില്‍ തേക്കുന്നവരും ഏറെയാണ്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് വളരെ നല്ലത് തന്നെ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ ഉലുവയിലുള്ള ഫ്ളേവനോയിഡ്സ്, സാപോനിന്‍സ് എന്നീ ഘടകങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ( Hair Growth )  നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

• കറിവേപ്പിലയും മുടിക്ക് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് മുടിയില്‍ തേക്കാനുള്ള എണ്ണം കറിവേപ്പിലയിട്ട് ചിലര്‍ കാച്ചുന്നതും. കറിവേപ്പില ഭക്ഷണത്തിലുള്‍പ്പെടുത്തി, അത് കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ഫംഗസിനെതിരെ പോരാടുന്ന ആന്‍റി-ഫംഗല്‍ ഘടകങ്ങള്‍, ബാക്ടീരിയക്ക് എതിരെ പോരാടുന്ന ആന്‍റി- ബാക്ടീരിയല്‍ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് മുടിക്ക് ഗുണകരമാകുന്നത്. താരന്‍ അകറ്റാനും സ്കാല്‍പ് ആരോഗ്യമുള്ളതാക്കാനുമാണ് ഇത് ഏറെയും സഹായകരമാകുന്നത്.

• ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് സീഡ്സ്. ഇതില്‍ തന്നെ ഫ്ളാക്സ് സീഡ്സ് ആണെങ്കില്‍ അത് മുടിക്ക് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്നിവയാണ് ഇതിന് സഹായകമാകുന്നത്.

• മുടിയുടെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള പേരാണ് കറ്റാര്‍വാഴയുടേത്. ഇത് തലയില്‍ തേക്കുക മാത്രമല്ല, കഴിക്കുകയും ചെയ്യാം. കറ്റാര്‍വാഴ ജ്യൂസായും സലാഡില്‍ ചേര്‍ത്തുമെല്ലാം കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, സി, ഇ, ബി12, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായകരമാകുന്നത്.

• നമ്മുടെ അടുക്കളകളില്‍ എല്ലായ്പോഴും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. ഇഞ്ചിക്കും മുടിയുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കും. ജിഞ്ചറോള്‍, വീറ്റ ബൈസബോളിന്‍, സിങറോണ്‍ എന്നിങ്ങനെ ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Post a Comment

0 Comments